92 : 1
وَٱلَّيْلِ إِذَا يَغْشَىٰ
രാത്രി സാക്ഷി, അത് പ്രപഞ്ചത്തെ മൂടുമ്പോള്‍.
★
92 : 2
وَٱلنَّهَارِ إِذَا تَجَلَّىٰ
പകല്‍ സാക്ഷി, അത് തെളിയുമ്പോള്‍.
★
92 : 3
وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചതു സാക്ഷി.
★
92 : 4
إِنَّ سَعْيَكُمْ لَشَتَّىٰ
തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം പലവിധമാണ്.
★
92 : 5
فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ
അതിനാല്‍ ആര്‍ ദാനം നല്‍കുകയും ഭക്തനാവുകയും,
★
92 : 6
وَصَدَّقَ بِٱلْحُسْنَىٰ
അത്യുത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ.
★
92 : 7
فَسَنُيَسِّرُهُۥ لِلْيُسْرَىٰ
അവനു നാം ഏറ്റം എളുപ്പമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കും.
★
92 : 8
وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ
എന്നാല്‍ ആര്‍ പിശുക്കുകാണിക്കുകയും സ്വയം പൂര്‍ണതനടിക്കുകയും,
★
92 : 9
وَكَذَّبَ بِٱلْحُسْنَىٰ
അത്യുത്തമമായതിനെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,
★
92 : 10
فَسَنُيَسِّرُهُۥ لِلْعُسْرَىٰ
അവനെ നാം ഏറ്റം ക്ളേശകരമായതില്‍ കൊണ്ടെത്തിക്കും.
★
92 : 11
وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ
അവന്‍ നാശത്തിനിരയാകുമ്പോള്‍ അവന്റെ ധനം അവന്ന് ഉപകരിക്കുകയില്ല.
★
92 : 12
إِنَّ عَلَيْنَا لَلْهُدَىٰ
സംശയമില്ല; നാമാണ് നേര്‍വഴി കാണിച്ചു തരേണ്ടത്.
★
92 : 13
وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ
തീര്‍ച്ചയായും നമ്മുക്കുള്ളതാണ് പരലോകവും ഈ ലോകവും.
★
92 : 14
فَأَنذَرْتُكُمْ نَارًا تَلَظَّىٰ
അതിനാല്‍ കത്തിയെരിയും നരകത്തീയിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
★
92 : 15
لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى
പരമ നിര്‍ഭാഗ്യവാനല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
★
92 : 16
ٱلَّذِى كَذَّبَ وَتَوَلَّىٰ
സത്യത്തെ തള്ളിക്കളഞ്ഞവനും അതില്‍നിന്ന് പിന്മാറിയവനുമാണവന്‍.
★
92 : 17
وَسَيُجَنَّبُهَا ٱلْأَتْقَى
പരമഭക്തന്‍ അതില്‍നിന്ന് അകറ്റപ്പെടും.
★
92 : 18
ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ
ധനം വ്യയം ചെയ്ത് വിശുദ്ധി വരിക്കുന്നവനാണവന്‍.
★
92 : 19
وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ
പ്രത്യുപകാരം നല്‍കപ്പെടേണ്ട ഒരൌദാര്യവും അവന്റെ വശം ആര്‍ക്കുമില്ല.
★
92 : 20
إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ
അത്യുന്നതനായ തന്റെ നാഥന്റെ പ്രീതിയെ സംബന്ധിച്ച പ്രതീക്ഷയല്ലാതെ.
★
92 : 21
وَلَسَوْفَ يَرْضَىٰ
വഴിയെ അയാള്‍ സംതൃപ്തനാകും; തീര്‍ച്ച.
★