91 : 1
وَٱلشَّمْسِ وَضُحَىٰهَا
സൂര്യനും അതിന്റെ ശോഭയും സാക്ഷി.
91 : 2
وَٱلْقَمَرِ إِذَا تَلَىٰهَا
ചന്ദ്രന്‍ സാക്ഷി, അത് സൂര്യനെ പിന്തുടരുമ്പോള്‍!
91 : 3
وَٱلنَّهَارِ إِذَا جَلَّىٰهَا
പകല്‍ സാക്ഷി, അത് സൂര്യനെ തെളിയിച്ചുകാണിക്കുമ്പോള്‍!
91 : 4
وَٱلَّيْلِ إِذَا يَغْشَىٰهَا
രാവു സാക്ഷി, അത് സൂര്യനെ മൂടുമ്പോള്‍!
91 : 5
وَٱلسَّمَآءِ وَمَا بَنَىٰهَا
ആകാശവും അതിനെ നിര്‍മിച്ചു നിര്‍ത്തിയതും സാക്ഷി.
91 : 6
وَٱلْأَرْضِ وَمَا طَحَىٰهَا
ഭൂമിയും അതിനെ പരത്തിയതും സാക്ഷി.
91 : 7
وَنَفْسٍ وَمَا سَوَّىٰهَا
ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി.
91 : 8
فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا
അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയതും.
91 : 9
قَدْ أَفْلَحَ مَن زَكَّىٰهَا
തീര്‍ച്ചയായും അത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു.
91 : 10
وَقَدْ خَابَ مَن دَسَّىٰهَا
അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.
91 : 11
كَذَّبَتْ ثَمُودُ بِطَغْوَىٰهَآ
ഥമൂദ് ഗോത്രം ധിക്കാരം കാരണം സത്യത്തെ തള്ളിക്കളഞ്ഞു.
91 : 12
إِذِ ٱنۢبَعَثَ أَشْقَىٰهَا
അവരിലെ പരമ ദുഷ്ടന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍.
91 : 13
فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَـٰهَا
ദൈവദൂതന്‍ അവരോട് പറഞ്ഞു: “ഇത് അല്ലാഹുവിന്റെ ഒട്ടകം. അതിന്റെ ജലപാനം 1 തടയാതിരിക്കുക.”
91 : 14
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا
അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന്‍ അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവര്‍ക്കെല്ലാം ഒരുപോലെ നല്കുകയും ചെയ്തു.
91 : 15
وَلَا يَخَافُ عُقْبَـٰهَا
ഈ നടപടിയുടെ പരിണതി അവനൊട്ടും ഭയപ്പെടുന്നില്ല.