90 : 1
لَآ أُقْسِمُ بِهَـٰذَا ٱلْبَلَدِ
അങ്ങനെയല്ല; ഈ മക്കാനഗരം സാക്ഷി.
90 : 2
وَأَنتَ حِلٌّۢ بِهَـٰذَا ٱلْبَلَدِ
നീ ഈ നഗരത്തില്‍ താമസിക്കുന്നവനല്ലോ.
90 : 3
وَوَالِدٍ وَمَا وَلَدَ
ജനയിതാവും അവന്‍ ജന്മമേകിയതും സാക്ഷി.
90 : 4
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِى كَبَدٍ
നിശ്ചയം; നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ളേശമനുഭവിക്കുന്നവനായാണ്.
90 : 5
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ
തന്നെ പിടികൂടാനാര്‍ക്കും കഴിയില്ലെന്നാണോ അവന്‍ കരുതുന്നത്?
90 : 6
يَقُولُ أَهْلَكْتُ مَالًا لُّبَدًا
അവന്‍ അവകാശപ്പെട്ടു; താന്‍ ധാരാളം ധനം തുലച്ചെന്ന്.
90 : 7
أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ
അവന്‍ കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്.
90 : 8
أَلَمْ نَجْعَل لَّهُۥ عَيْنَيْنِ
അവനു നാം കണ്ണിണകള്‍ നല്‍കിയില്ലേ?;
90 : 9
وَلِسَانًا وَشَفَتَيْنِ
നാവും ചുണ്ടിണകളും?
90 : 10
وَهَدَيْنَـٰهُ ٱلنَّجْدَيْنِ
തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ?
90 : 11
فَلَا ٱقْتَحَمَ ٱلْعَقَبَةَ
എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല.
90 : 12
وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ
മലമ്പാത എന്തെന്ന് നിനക്കെന്തറിയാം?
90 : 13
فَكُّ رَقَبَةٍ
അത് അടിമയുടെ മോചനമാണ്.
90 : 14
أَوْ إِطْعَـٰمٌ فِى يَوْمٍ ذِى مَسْغَبَةٍ
അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം.
90 : 15
يَتِيمًا ذَا مَقْرَبَةٍ
അടുത്ത ബന്ധുവായ അനാഥയ്ക്ക്.
90 : 16
أَوْ مِسْكِينًا ذَا مَتْرَبَةٍ
അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്.
90 : 17
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ
പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്.
90 : 18
أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْمَيْمَنَةِ
അവര്‍ തന്നെയാണ് വലതു പക്ഷക്കാര്‍.
90 : 19
وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا هُمْ أَصْحَـٰبُ ٱلْمَشْـَٔمَةِ
നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരോ, അവര്‍ ഇടതുപക്ഷക്കാരും.
90 : 20
عَلَيْهِمْ نَارٌ مُّؤْصَدَةٌۢ
അവര്‍ക്കുമേല്‍ മൂടപ്പെട്ട നരകമുണ്ട്.