86 : 1
وَٱلسَّمَآءِ وَٱلطَّارِقِ
ആകാശം സാക്ഷി. രാവില്‍ പ്രത്യക്ഷപ്പെടുന്നതും സാക്ഷി.
★
86 : 2
وَمَآ أَدْرَىٰكَ مَا ٱلطَّارِقُ
രാവില്‍ പ്രത്യക്ഷപ്പെടുന്നതെന്തെന്ന് നിനക്കെന്തറിയാം?
★
86 : 3
ٱلنَّجْمُ ٱلثَّاقِبُ
തുളച്ചുകയറും നക്ഷത്രമാണത്.
★
86 : 4
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ
ഒരുമേല്‍നോട്ടക്കാരനില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനുമില്ല.
★
86 : 5
فَلْيَنظُرِ ٱلْإِنسَـٰنُ مِمَّ خُلِقَ
മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; ഏതില്‍നിന്നാണവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന്.
★
86 : 6
خُلِقَ مِن مَّآءٍ دَافِقٍ
അവന്‍ സൃഷ്ടിക്കപ്പെട്ടത് സ്രവിക്കപ്പെടുന്ന വെള്ളത്തില്‍നിന്നാണ്.
★
86 : 7
يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ
മുതുകെല്ലിന്റെയും മാറെല്ലിന്റെയും ഇടയിലാണതിന്റെ ഉറവിടം.
★
86 : 8
إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ
അവനെ തിരികെ കൊണ്ടുവരാന്‍ കഴിവുറ്റവനാണ് അല്ലാഹു.
★
86 : 9
يَوْمَ تُبْلَى ٱلسَّرَآئِرُ
രഹസ്യങ്ങള്‍ വിലയിരുത്തപ്പെടും ദിനമാണതുണ്ടാവുക.
★
86 : 10
فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ
അന്നവന് എന്തെങ്കിലും കഴിവോ സഹായിയോ ഉണ്ടാവില്ല.
★
86 : 11
وَٱلسَّمَآءِ ذَاتِ ٱلرَّجْعِ
മഴപൊഴിക്കും മാനം സാക്ഷി.
★
86 : 12
وَٱلْأَرْضِ ذَاتِ ٱلصَّدْعِ
സസ്യങ്ങള്‍ കിളുര്‍പ്പിക്കും ഭൂമി സാക്ഷി!
★
86 : 13
إِنَّهُۥ لَقَوْلٌ فَصْلٌ
നിശ്ചയമായും ഇതൊരു നിര്‍ണായക വചനമാണ്.
★
86 : 14
وَمَا هُوَ بِٱلْهَزْلِ
ഇത് തമാശയല്ല.
★
86 : 15
إِنَّهُمْ يَكِيدُونَ كَيْدًا
അവര്‍ കുതന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും.
★
86 : 16
وَأَكِيدُ كَيْدًا
നാമും തന്ത്രം പ്രയോഗിക്കും.
★
86 : 17
فَمَهِّلِ ٱلْكَـٰفِرِينَ أَمْهِلْهُمْ رُوَيْدًۢا
അതിനാല്‍ സത്യനിഷേധികള്‍ക്ക് നീ അവധി നല്‍കുക. ഇത്തിരി നേരം അവര്‍ക്ക് സമയമനുവദിക്കുക.
★