79 : 1
وَٱلنَّـٰزِعَـٰتِ غَرْقًا
മുങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ സത്യം.
★
79 : 2
وَٱلنَّـٰشِطَـٰتِ نَشْطًا
സൌമ്യമായി പുറത്തേക്കെടുക്കുന്നവ സത്യം.
★
79 : 3
وَٱلسَّـٰبِحَـٰتِ سَبْحًا
ശക്തിയായി നീന്തുന്നവ സത്യം.
★
79 : 4
فَٱلسَّـٰبِقَـٰتِ سَبْقًا
എന്നിട്ട് മുന്നോട്ടു കുതിക്കുന്നവ സത്യം.
★
79 : 5
فَٱلْمُدَبِّرَٰتِ أَمْرًا
കാര്യങ്ങള്‍ നിയന്ത്രിക്കുന്നവ സത്യം!
★
79 : 6
يَوْمَ تَرْجُفُ ٱلرَّاجِفَةُ
ഘോരസംഭവം പ്രകമ്പനം സൃഷ്ടിക്കും ദിനം;
★
79 : 7
تَتْبَعُهَا ٱلرَّادِفَةُ
അതിന്റെ പിറകെ മറ്റൊരു പ്രകമ്പനവുമുണ്ടാകും.
★
79 : 8
قُلُوبٌ يَوْمَئِذٍ وَاجِفَةٌ
അന്നു ചില ഹൃദയങ്ങള്‍ പിടയുന്നവയായിരിക്കും.
★
79 : 9
أَبْصَـٰرُهَا خَـٰشِعَةٌ
അവരുടെ കണ്ണുകള്‍ പേടിച്ചരണ്ടിരിക്കും.
★
79 : 10
يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ
അവര്‍ ചോദിക്കുന്നു: "ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ?
★
79 : 11
أَءِذَا كُنَّا عِظَـٰمًا نَّخِرَةً
"നാം നുരുമ്പിയ എല്ലുകളായ ശേഷവും?”
★
79 : 12
قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ
അവര്‍ ഘോഷിക്കുന്നു: "എങ്കിലതൊരു തുലഞ്ഞ തിരിച്ചു പോക്കു തന്നെ.”
★
79 : 13
فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ
എന്നാല്‍ അതൊരു ഘോര ശബ്ദം മാത്രമായിരിക്കും.
★
79 : 14
فَإِذَا هُم بِٱلسَّاهِرَةِ
അപ്പോഴേക്കും അവര്‍ ഭൂതലത്തിലെത്തിയിരിക്കും.
★
79 : 15
هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ
മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
★
79 : 16
إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى
വിശുദ്ധമായ ത്വുവാ താഴ്വരയില്‍ വെച്ച് തന്റെ നാഥന്‍ അദ്ദേഹത്തെ വിളിച്ചു കല്പിച്ചതോര്‍ക്കുക:
★
79 : 17
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
"നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമിയായിരിക്കുന്നു.
★
79 : 18
فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ
"എന്നിട്ട് അയാളോട് ചോദിക്കുക: “നീ വിശുദ്ധി വരിക്കാന്‍ തയ്യാറുണ്ടോ?
★
79 : 19
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ
“ഞാന്‍ നിന്നെ നിന്റെ നാഥനിലേക്കു വഴിനടത്താനും അങ്ങനെ നിനക്കു ദൈവഭക്തനാകാനും?”
★
79 : 20
فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ
മൂസാ അയാള്‍ക്ക് മഹത്തായ ഒരടയാളം കാണിച്ചുകൊടുത്തു.
★
79 : 21
فَكَذَّبَ وَعَصَىٰ
അപ്പോള്‍ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു.
★
79 : 22
ثُمَّ أَدْبَرَ يَسْعَىٰ
പിന്നീട് അയാള്‍ എതിര്‍ശ്രമങ്ങള്‍ക്കായി തിരിഞ്ഞു നടന്നു.
★
79 : 23
فَحَشَرَ فَنَادَىٰ
അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ വിളംബരം ചെയ്തു:
★
79 : 24
فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ
അവന്‍ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ പരമോന്നത നാഥന്‍.
★
79 : 25
فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ
അപ്പോള്‍ അല്ലാഹു അവനെ പിടികൂടി. മറുലോകത്തെയും ഈലോകത്തെയും ശിക്ഷക്കിരയാക്കാന്‍.
★
79 : 26
إِنَّ فِى ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰٓ
നിശ്ചയമായും ദൈവഭയമുള്ളവര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ട്.
★
79 : 27
ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا
നിങ്ങളെ സൃഷ്ടിക്കുന്നതോ ആകാശത്തെ സൃഷ്ടിക്കുന്നതോ ഏതാണ് കൂടുതല്‍ പ്രയാസകരം? അവന്‍ അതുണ്ടാക്കി.
★
79 : 28
رَفَعَ سَمْكَهَا فَسَوَّىٰهَا
അതിന്റെ വിതാനം ഉയര്‍ത്തുകയും അങ്ങനെ അതിനെ കുറ്റമറ്റതാക്കുകയും ചെയ്തു.
★
79 : 29
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا
അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു.
★
79 : 30
وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ
അതിനുശേഷം ഭൂമിയെ പരത്തി വിടര്‍ത്തി.
★
79 : 31
أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا
ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു.
★
79 : 32
وَٱلْجِبَالَ أَرْسَىٰهَا
മലകളെ ഉറപ്പിച്ചു നിര്‍ത്തി.
★
79 : 33
مَتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി.
★
79 : 34
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ
എന്നാല്‍ ആ ഘോര വിപത്ത് വന്നെത്തിയാല്‍!
★
79 : 35
يَوْمَ يَتَذَكَّرُ ٱلْإِنسَـٰنُ مَا سَعَىٰ
മനുഷ്യന്‍ താന്‍ പ്രയത്നിച്ചു നേടിയതിനെക്കുറിച്ചോര്‍ക്കുന്ന ദിനം!
★
79 : 36
وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ
കാഴ്ചക്കാര്‍ക്കായി നരകം വെളിപ്പെടുത്തും നാള്‍.
★
79 : 37
فَأَمَّا مَن طَغَىٰ
അപ്പോള്‍; ആര്‍ അതിക്രമം കാണിക്കുകയും,
★
79 : 38
وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا
ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ,
★
79 : 39
فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ
അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്; തീര്‍ച്ച.
★
79 : 40
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ
എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവി നെ ശാരീരികേഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ,
★
79 : 41
فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ
ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.
★
79 : 42
يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا
ആ അന്ത്യ സമയത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണുണ്ടാവുകയെന്ന്.
★
79 : 43
فِيمَ أَنتَ مِن ذِكْرَىٰهَآ
നീ അതേക്കുറിച്ച് എന്തുപറയാനാണ്?
★
79 : 44
إِلَىٰ رَبِّكَ مُنتَهَىٰهَآ
അതേക്കുറിച്ച് അന്തിമമായ അറിവ് നിന്റെ നാഥങ്കല്‍ മാത്രമത്രെ.
★
79 : 45
إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا
നീ അതിനെ ഭയക്കുന്നവര്‍ക്കുള്ള താക്കീതുകാരന്‍ മാത്രം!
★
79 : 46
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا
അതിനെ അവര്‍ കാണും നാള്‍, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നിപ്പോകും.
★