108 : 1
إِنَّآ أَعْطَيْنَـٰكَ ٱلْكَوْثَرَ
നിനക്കു നാം ധാരാളം നന്മ നല്‍കിയിരിക്കുന്നു.
★
108 : 2
فَصَلِّ لِرَبِّكَ وَٱنْحَرْ
അതിനാല്‍ നീ നിന്റെ നാഥന്ന് നമസ്കരിക്കുക. അവന്ന് ബലിയര്‍പ്പിക്കുക.
★
108 : 3
إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ
നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍.
★